Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uttar Pradesh

ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​രി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ന്ദ്കി സ്വ​ദേ​ശി​ക​ളാ​യ അ​മ​ർ​ജീ​ത് കു​ശ്വാ​ഹ (30), ഭാ​ര്യ രേ​ഖ സോ​ങ്ക​ർ (25) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രെ​യും ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച പു​ല​ർ​ചെ​യാ​ണ് അ​മ​ർ​ജീ​തി​നെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് രേ​ഖ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.
എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശു​ചി​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​മ​ർ​ജീ​തി​ന്‍റെ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​യ പോ​ലീ​സ്, മ​റ്റൊ​രു മു​റി​യി​ൽ രേ​ഖ​യെ​യും തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.​അ‌​ഞ്ച് മാ​സം മു​ന്പാ​ണ് ഇ​വ​ർ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. മി​ശ്ര​വി​വാ​ഹ​മാ​യ​തി​നാ​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളും എ​തി​ർ​ത്തി​രു​ന്നു.

വി​വാ​ഹ​ത്തി​ന് ശേ​ഷം ര​ണ്ട് കു​ടും​ബ​ങ്ങ​ളും ഇ​രു​വ​രു​മാ​യു​ള്ള ബ​ന്ധം പു​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. കാ​ൺ​പൂ​രി​ൽ താ​മ​സി​ച്ച ഇ​വ​ർ ജ​നു​വ​രി മു​ത​ലാ​ണ് ബി​ന്ദ്കി​യി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

മതപരിവർത്തന ആരോപണം; യുപിയിൽ വീണ്ടും അറസ്റ്റ്

കാ​​​​​ൺ​​​​​പുർ: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രോ​​​​​പി​​​​​ച്ച് യു​​​​​പി​​​​​യി​​​​​ൽ പാ​​​​​സ്റ്റ​​​​​റെ​​​​​യും മ​​​​​ക​​​​​നെ​​​​​യും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഫ​​​​​ത്തേ​​​​​പു​​​​​രി​​​​​ലെ പ​​​​​ള്ളി​​​​​യി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നി​​​​​ടെ​​ പാ​​​​​സ്റ്റ​​​​​ർ ഡേ​​​​​വി​​​​​ഡ് ഗ്ലാ​​​​​ഡി​​​​​യൻ (60)​​​​​ മ​​​​​ക​​​​​ൻ അ​​​​​ഭി​​​​​ഷേ​​​​​ക് എന്നിവരെയാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഹൈ​​​​​ന്ദ​​​​​വ​​​​​ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളാ​​​​​യ സ്ത്രീ​​​​​ക​​​​​ളെ പ​​​​​ണ​​​​​വും മ​​​​​റ്റും വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത് മ​​​​​തം​​ മാ​​​​​റ്റു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ച്ച് ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നേ​​​​​ര​​​​​ത്തേ പ്ര​​​​​തി​​​​​ഷേ​​​​​ധം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് പാ​​​​​സ്റ്റ​​​റെ​​​യും മ​​​ക​​​നെ​​​യും പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​നം ​​വ​​​​​ള​​​​​ഞ്ഞ​​​​​ത് സം​​​​​ഘ​​​​​ർ​​​​​ഷാ​​​വ​​​സ്ഥ ​​സൃ​​​​​ഷ്‌​​​ടി​​​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​​​രു​​​​​വ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സ്റ്റേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​യി.

നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രോ​​​​​പി​​​​​ച്ച് ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം പ​​​​​ള്ളി​​​​​ക്കു​​​​​ മു​​​​​ന്പി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു​​​​​വെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ൾ സ്ത്രീ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 150ഓ​​​​​ളം പേ​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

National

വി​വാ​ഹാ​ഘോ​ഷ​ത്തി​നു ഡി​ജെ വേ​ണ്ട; ആ​ഘോ​ഷം അ​തി​രു​ ക​ട​ന്നാ​ൽ പി​ഴ

മ​​​​ഥു​​​​ര: വി​​​​വാ​​​​ഹാ​​​​ഘോ​​​​ഷ​​​​ത്തി​​​​ലെ അ​​​​നാ​​​​വ​​​​ശ്യ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കു ത​​​​ട​​​​യി​​​​ട്ട് പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യം. വി​​​​വാ​​​​ഹാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു ഡി​​​​ജെ പാ​​​​ർ​​​​ട്ടി വേ​​​​ണ്ടെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശം ലം​​​​ഘി​​​​ച്ച് ആ​​​​ഘോ​​​​ഷം അ​​​​തി​​​​രു​​​​ക​​​​ട​​​​ന്നാ​​​​ൽ 11,000 രൂ​​​​പ പി​​​​ഴ ചു​​​​മ​​​​ത്താ​​​​നു​​​​മാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഥു​​​​ര ജി​​​​ല്ല​​​​യി​​​​ൽ കോ​​​​സി​​​​ക്ക​​​​ലാ​​നി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മു​​​​സ്‌​​​​ലിം സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മ​​​​ഹാ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലാ​​​​ണ് അ​​​​നാ​​​​വ​​​​ശ്യ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഏ​​​​ക​​​​ക​​​​ണ്ഠ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലോ ഗ​​​​സ്റ്റ് ഹൗ​​​​സു​​​​ക​​​​ളി​​​​ലോ വി​​​​വാ​​​​ഹ ഹാ​​​​ളു​​​​ക​​​​ളി​​​​ലോ മു​​​​സ്‌​​​​ലിം കു​​​​ടും​​​​ബ​​​​ങ്ങ​​​ൾ വി​​​​വാ​​​​ഹ ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല. പ​​​​ള്ളി​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ വി​​​​വാ​​​​ഹം ന​​​​ട​​​​ത്താ​​​​വൂ. അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​വാ​​​​ഹ​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള വി​​​​രു​​​​ന്ന് ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലോ മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലോ ന​​​​ട​​​​ത്താം.

യു​​​​വ​​​​ത​​​​ല​​​​മു​​​​റ തെ​​​​റ്റാ​​​​യ ദി​​​​ശ​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക, വി​​​​വാ​​​​ഹ​​​​ങ്ങ​​​​ളി​​​​ലെ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക, സാ​​​​മ്പ​​​​ത്തി​​​​കഭാ​​​​രം കു​​​​റ​​​​യ്ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പു​​​തി​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​​ത്വം പ​​​​റ​​​​ഞ്ഞു.

National

മതപരിവർത്തന ആരോപണം; യു​​​​​പി​​​​​യി​​​​​ൽ നാ​​​​​ലു​​​​​പേ​​​​​ർ അറസ്റ്റിൽ

ഷാ​​​​​​ജ​​​​​​ഹാ​​​​​​ൻ​​​​​​പു​​​​​​ർ: പ്രാ​​​​​​ർ​​​​​​ഥ​​​​​​നാ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ മ​​​​​​റ​​​​​​വി​​​​​​ൽ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത മ​​​​​​ത​​​​​​പ​​​​​​രി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​പി​​​​​​യി​​​​​​ൽ സ്ത്രീ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ നാ​​​​​​ലു​​​​​​പേ​​​​​​രെ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​ടെ മ​​​​​റ​​​​​വി​​​​​ൽ പ​​​​​ണം വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് ന്യാ​​​​​​യീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

വി​​​​​​വേ​​​​​​ക് കു​​​​​​മാ​​​​​​ർ, വി​​​​​​പി​​​​​​ൻ, മോ​​​​​​നു എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കൊ​​​​​​പ്പം എ​​​​​​യ്ഞ്ച​​​​​​ൽ എ​​​​​​ന്ന സ്ത്രീ​​​​​​യുമാണ് അറസ്റ്റി ലായത്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നാ​ല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​സ് അ​ട​ക്കം ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​അ​ണ​ച്ചു. ഡ​ൽ​ഹി-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണം. ഏ​ഴ് ബ​സു​ക​ളും മൂ​ന്ന് കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​എ​സ്‌​പി) ശ്ലോ​ക് കു​മാ​ർ പ​റ​ഞ്ഞു. നാ​ല് പേ​ർ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​എ​സ്പി പ​റ​ഞ്ഞു. ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേ​ദി ത​ക​ർ​ന്നു​വീ​ണു; നി​ര​വ​ധി ബി​ജെ​പി നേതാക്കൾക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേ​ദി ത​ക​ർ​ന്ന് വീ​ണ് നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ന​വ​ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ൻ നേ​താ​ക്ക​ൾ വേ​ദി​യി​ൽ ഒ​രു​മി​ച്ച് ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ്ഥ​ല​ത്തെ പ്ര​ധാ​ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ഷേ​ക് സിം​ഗ് എ​ഞ്ചി​നീ​യ​റു​ടെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ റി​സ​പ്ഷ​ൻ വേ​ദി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ല്ലി​യ ജി​ല്ലാ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ​ഞ്ജ​യ് മി​ശ്ര, മു​ൻ എം​പി ഭ​ര​ത് സിം​ഗ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം.

നേ​താ​ക്ക​ൾ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് അ​നു​ഗ്ര​ഹം ന​ൽ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നാ​ണ് സ്റ്റേ​ജ് ത​ക​ർ​ന്നു​വീ​ണ​ത്. മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും താ​ഴേ​ക്ക് പ​തി​ച്ചു. ഉ​ട​ൻ ത​ന്നെ അ​വി​ടെ​യു​ള്ള​വ​രെ​ല്ലാം ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തം ന​ട​ത്തി.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് കൊ​ളോ​ണി​യ​ൽ ചി​ന്താ​ഗ​തി: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ മ​നോ​ഭാ​വം പു​ല​ർ​ത്തു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​നം.

ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് (ക​ള​ക്ട​ർ) ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ര്യ​മാ​രെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ​യും സ​മാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും എ​ക്‌​സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കു​ന്ന രീ​തി​യെ​യാ​ണ് കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ രീ​തി പി​ന്തു​ട​രു​ന്ന ഇ​ത്ത​രം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ര​ണ്ടു​മാ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്‌​മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശം​ന​ൽ​കി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ട്ടേ​റെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ​വി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി, ജി​ല്ലാ​മ​ജി​സ്‌​ടേ​റ്റ് തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ര്യ​മാ​ർ​ക്ക് ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ജ​നാ​ധി​പ​ത്യ ത​ത്ത്വ​ങ്ങ​ളു​മാ​യി ഒ​ട്ടും യോ​ജി​ച്ചു​പോ​കാ​ത്ത​വ​യാ​ണ് ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ -കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ബു​ല​ന്ദ്ശ​ഹ​റി​ലെ വ​നി​താ സ്വ​യം​സ​ഹാ​യ​സം​ഘ​മാ​യ സി​എം ജി​ല്ലാ മ​ഹി​ളാ​സ​മി​തി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് വി​മ​ർ​ശ​നം. സ​മി​തി​യു​ടെ എ​ക്‌​സ് ഒ​ഫീ​ഷ്യോ പ്ര​സി​ഡ​ന്‍റാ​യി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്റെ ഭാ​ര്യ​യെ നി​യ​മി​ച്ച​ത് ചോ​ദ്യം​ചെ​യ്താ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

 

National

വി​വാ​ഹ​ത്തി​ന് ലീ​വ് ന​ൽ​കി​യി​ല്ല; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്ഐ​ആ​ർ സൂ​പ്പ​ർ​വൈ​സ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പ്പു​രി​ൽ എ​സ്ഐ​ആ​ർ സൂ​പ്പ​ർ​വൈ​സ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ക്ലാ​ർ​ക്കാ​യ സു​ധീ​ർ കു​മാ​ർ കോ​രി ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ ലീ​വ് ചോ​ദി​ച്ചി​ട്ടും ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഇ​ന്ന് എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​ക്കി​ടെ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ബി​എ​ൽ​ഓ​യും മ​രി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ വി​പി​ൻ യാ​ദ​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​പി​ൻ യാ​ദ​വ് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കാ​ര​ണ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്ന് മ​രി​ക്കും മു​ൻ​പ് വി​പി​ൻ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഭാ​ര്യ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

National

ജോ​ലി സ​മ്മ​ർ​ദം; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി

ല​ക്നോ: സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ വി​പി​ൻ യാ​ദ​വാ​ണ് മ​രി​ച്ച​ത്.

എ​സ്ഐ​ആ​ർ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ക്കു​ന്ന​തി​നാ​യി അ​മി​ത സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​പി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വി​പി​ൻ യാ​ദ​വ് ത​ന്നെ ഇ​ക്കാ​ര്യം ഒ​രു വീ​ഡി​യോ ആ​യി ചി​ത്രീ​ക​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രുന്നു.

വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പോ​ലീ​സും മ​റ്റ് അ​ധി​കൃ​ത​രും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വി​പി​ൻ മ​രി​ച്ച​ത്.

National

യുപിയിൽ ത​ല​യി​ൽ മു​റി​വു​മാ​യെ​ത്തി​യ കു​ട്ടി​ക്ക് ഫെ​വി ക്വി​ക് ചി​കി​ത്സ; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

മീ​റ​റ്റ്: യു​പി​യി​ൽ ത​ല​യി​ലെ മു​റി​വി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ കു​ട്ടി​ക്ക് ഫെ​വി​ക്വി​ക് പു​ര​ട്ടി വി​ട്ട​താ​യി പ​രാ​തി. ജാ​ഗ്രി​തി വി​ഹാ​ർ സ​ർ​ദാ​ർ ജ​സ്പീ​ന്ദ​ർ സിം​ഗി​ന്‍റെ മ​ക​നാ​ണ് ഗു​രു​ത​ര കൃ​ത്യ വി​ലോ​പം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ കു​ട്ടി​യെ ഭാ​ഗ്യ ശ്രീ ​എ​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ൾ. എ​ന്നാ​ൽ കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ‌ ഫെ​വി ക്വി​ക് വാ​ങ്ങി വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മു​റി​വി​ൽ ഡോ​ക്ട​ർ ഫെ​വി ക്വി​ക് പു​ര​ട്ടി വി​ടു​ക​യാ​യി​രു​ന്നു. രാ​ത്രി വേ​ദ​ന സ​ഹി​ക്കാ​നാ​കാ​തെ കു​ട്ടി ക​ര​ഞ്ഞ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ ലോ​ക്പ്രി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ മൂ​ന്ന് മ​ണി​ക്കൂ​ർ‌ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഫെ​വി ക്വി​ക് മു​റി​വി​ൽ നി​ന്ന് നീ​ക്കി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി മീ​റ​റ്റ് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ശോ​ക് ക​ട്ടാ​രി​യ അ​റി​യി​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ഷാം​ബി​യി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ജു​ബ്ര ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ച​ന്ദ്ര​ശേ​ഖ​ർ പാ​ണ്ഡെ (80) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ച​ന്ദ്ര​ശേ​ഖ​ർ പാ​ണ്ഡെ ത​ന്‍റെ വീ​ടി​ന്‍റ മു​ന്നി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് തെ​രു​വി​ലൂ​ടെ പോ​യ കാ​ള പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ച​ന്ദ്ര​ശേ​ഖ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

National

യു​പി​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ ടി​കൈ​ത്‌​ന​ഗ​ർ പ്ര​ദേ​ശ​ത്തെ സ​രാ​യ് ബ​രാ​യ് ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ​വി​ലെ ട്രോ​മ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥി​ക നി​ഗ​മ​നം.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​നു​ള്ളി​ൽ പ​തി​വ് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നു​മു​ണ്ടാ​യ ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

ഫാ​ക്ട​റി അ​ഗ്നി​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​നു​ശേ​ഷം തീ ​ആ​ളി​ക്ക​ത്തി​യ​താ​ണ് അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നു​രാ​ഗ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ ഖാ​ലി​ദി​നും സ​ഹോ​ദ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

National

യു​പി​യി​ൽ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ; നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ഷെ​ഹ്ഷാ​ദ് എ​ന്ന​യാ​ളെ മീ​റ​റ്റ് പോ​ലീ​സാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ക​വ​രു​ത്തി​യ​ത്.

പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.30നാ​ണ് സം​ഭ​വം.

പോ​ലീ​സ് ഏ​റെ നാ​ളാ​യി അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന കൊ​ടും​കു​റ്റ​വാ​ളി​യാ​ണ് ഷാ​ഹ്ഷാ​ദ്. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് 25,000 രൂ​പ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​തി എ​വി​ടെ​യു​ണ്ടെ​ന്നു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ച​ത്. ഷ​ഹ്ഷാ​ദി​ന്‍റെ പ​ക്ക​ലും തോ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ ആ​ദ്യം പോ​ലീ​സി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് തി​രി​കെ വെ​ടി​യു​തി​ർ​ത്തു. ഏ​റ്റു​മു​ട്ട​ലി​നി​ട​യി​ൽ പ്ര​തി​യു​ടെ നെ​ഞ്ചി​ലും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഷ​ഹ്ഷാ​ദ് ഒ​രു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​യാ​ൾ ഏ​ക​ദേ​ശം അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. പി​ന്നീ​ട് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്.

ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ൽ ര​ണ്ട് പീ​ഡ​ന​ക്കേ​സു​ക​ൾ​ക്ക് പു​റ​മെ, മോ​ഷ​ണം, ഭീ​ഷ​ണി, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളും മീ​റ​റ്റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ പി​ടി​കൂ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മീ​റ​റ്റി​ൽ വ​ലി​യ രീ​തി​യി​ൽ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​രു​ന്നു. ജ​യി​ലി​ലാ​യ ഒ​രു വ്യ​ക്തി പു​റ​ത്തി​റ​ങ്ങി വീ​ണ്ടും അ​തേ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ച​താ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.

ഞാ​യ​റാ​ഴ്ച രാ​ത്രി അ​തി​ജീ​വി​ത​യാ​യ ഏ​ഴ് വ​യ​സു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഷ​ഹ്സാ​ദ്, വീ​ട്ടു​കാ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സി​നെ സ​മീ​പി​ക്ക​രു​തെ​ന്നും കൊ​ന്നു ക​ള​യും എ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

 

National

ഭാ​ര്യ ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​യി; നാ​ല് മ​ക്ക​ളു​മാ​യി ഭ​ർ​ത്താ​വ് ന​ദി​യി​ൽ ചാ​ടി

മു​സാ​ഫ​ർ​ന​ഗ​ർ: ഭാ​ര്യ ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​യ​തി​ൽ മ​നം​നൊ​ന്ത് ഭ​ർ​ത്താ​വ് കൈ​ക്കു​ഞ്ഞ് അ​ട​ക്കം നാ​ല് മ​ക്ക​ളു​മാ​യി ന​ദി​യി​ൽ ചാ​ടി. മു​സ​ഫ​ർ​ന​ഗ​റി​ലെ ഷാം​ലി ജി​ല്ല​യി​ലെ 38 കാ​ര​നാ​യ സ​ൽ​മാ​നാ​ണ് മ​ക്ക​ളു​മാ​യി യ​മു​ന ന​ദി​യി​ൽ ചാ​ടി​യ​ത്.

12 കാ​ര​നാ​യ മ​ഹ​ക്, അ​ഞ്ച് വ​യ​സു​കാ​രി ഷി​ഫ, മൂ​ന്ന് വ​യ​സു​ള്ള അ​മ​ൻ, എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞ് ഇ​നൈ​ഷ എ​ന്നി​വ​രാ​ണ് സ​ല്‍​മാ​ന്‍റെ മ​ക്ക​ള്‍.

ഭാ​ര്യ പോ​യ​തി​നെ കു​റി​ച്ചും താ​നും മ​ക്ക​ളും ന​ദി​യി​ൽ ചാ​ടാ​ൻ പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ഒ​രു വീ​ഡി​യോ സ​ൽ​മാ​ൻ സ​ഹോ​ദ​രി​ക്ക് അ​യ​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ന് കാ​ര​ണം ഭാ​ര്യ​യും കാ​മു​ക​നു​മാ​ണെ​ന്നും ഇ​യാ​ൾ വീ​ഡി​യോ​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഈ ​വീ​ഡി​യോ​യു​മാ​യി സ​ഹോ​ദ​രി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​രു​ടെ​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

പ​തി​ന​ഞ്ച് വ​ർ​ഷം മു​ൻ​പാ​ണ് സ​ൽ​മാ​നും കു​ഷ്‌​നു​മ​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ ഈ ​അ​ടു​ത്താ​യി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ കു​ഷ്‌​നു​മ ത​ന്‍റെ ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ സ​ൽ​മാ​ൻ മ​ക്ക​ളു​മാ​യി യ​മു​ന​യ്ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ നി​ന്നും ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും തി​ര​ച്ചി​ല്‍ തു​ട​രു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Up